സ്വർണ്ണക്കടത്തിലെ ബിജെപി ബന്ധം: ഒഴിഞ്ഞുമാറി സുരേന്ദ്രൻ



തിരുവനന്തപുരം > സ്വർണ്ണക്കടത്ത് കേസിൽ ഒളിവിലായവരുമായി ബിജെപി നേതാക്കളുടെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ കെ സുരേന്ദ്രൻ. കസ്റ്റംസ് അന്വേഷിക്കുന്ന ബിജെപി അനുഭാവിയും ബിഎംഎസ് നേതാവുമായ ഹരിരാജിനെ അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഒളിവിലായ സന്ദീപ് നായരുടെ ബിജെപി ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തോടും സുരേന്ദ്രൻ ഒഴിഞ്ഞുമാറി. ബിജെപി കൗൺസിലർ എസ്‌കെപി രമേശുമായുള്ള ബന്ധത്തെക്കുറിച്ചും സുരേന്ദ്രൻ പ്രതികരിച്ചില്ല.   Read on deshabhimani.com

Related News