നെടുമ്പാശേരിയിൽ ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു



നെടുമ്പാശേരി > നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നരക്കോടി  വിലമതിക്കുന്ന 3.25 കിലോ സ്വർണം പിടിച്ചു. ദുബായിൽനിന്ന്‌ സ്വർണം കൊണ്ടുവന്ന  മൂന്നു യാത്രികർ അറസ്‌റ്റിലായി. സമീപകാലയളവിൽ നെടുമ്പാശേരിയിൽ നടന്ന ഏറ്റവും വലിയ സ്വർണവേട്ടയാണിത്. കോഴിക്കോട് സ്വദേശി നിഖിൽ 1783.27 ഗ്രാം സ്വർണം ദ്രവരൂപത്തിൽ നാല് ക്യാപ്സൂളുകളാക്കി പ്രത്യേക കവറിൽ ഒളിപ്പിച്ച് മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. മലപ്പുറം സ്വദേശിയും 1140 ഗ്രാം സ്വർണം നാല് ക്യാപ്‌സൂളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നു. കാസർകോട്‌ സ്വദേശി 117 ഗ്രാം സ്വർണം ബാഗിലുമാണ്‌ ഒളിപ്പിച്ചിരുന്നത്‌. പൗഡർരൂപത്തിലാക്കിയ 200 ഗ്രാം സ്വർണം കുഴമ്പാക്കി കാർട്ടൺ ബോക്സിനകത്ത് തേച്ചുപിടിപ്പിച്ചാണ് കൊണ്ടുവന്നത്. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്തിയിട്ടില്ല. Read on deshabhimani.com

Related News