കരിപ്പൂരിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

ഹക്കീം


മലപ്പുറം > കരിപ്പൂർ വിമാനത്താവളത്തിൽ 50 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽനിന്നും എയർ ഇന്ത്യ വിമാനത്തിലെത്തിയ മലപ്പുറം ഊരകം കിഴുമുറി സ്വദേശി കണ്ണൻതോടി ലുക്‌മാനുൾ ഹക്കീമിൽ (26) നിന്നുമാണ് സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 3 ക്യാപ്‌സ്യൂളുകളിൽ നിന്നും 897 ഗ്രാം സ്വർണമിശ്രിതമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ്  ഉദ്യോഗസ്ഥർ  പിടികൂടിയത്. പിടികൂടിയ  മിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് കേസിൽ തുടർനടപടികൾ സ്വീകരിക്കും. കള്ളക്കടത്തുസംഘം ഹക്കീമിന് 60,000 രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്‌തിരുന്നത്. Read on deshabhimani.com

Related News