സ്വര്ണപ്പണയത്തട്ടിപ്പ് : മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
കാഞ്ഞങ്ങാട് മാറ്റുകുറഞ്ഞ സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ച കേസിൽ മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയിൽ. ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറിയായിരുന്ന സുധീഷ് പൂക്കാട്ടിരിയെയാണ് ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൗവ്വൽമാടത്തെ അനിൽകുമാർ, ഷറഫുദ്ദീൻ കള്ളാർ എന്നിവർ കാഞ്ഞങ്ങാട്ടെ ധനലക്ഷ്മി ഫിനാൻസിൽ 48.5 ഗ്രാം, 40.8 ഗ്രാം വീതം സ്വർണം പണയം വച്ചു. ഇത് കാരറ്റ് നന്നേ കുറഞ്ഞ സ്വർണമാണെന്ന് പീന്നീട് തെളിഞ്ഞു. ഡിസംബർ 19ന് ധനകാര്യ സ്ഥാപനം പൊലീസിൽ പരാതി നൽകി. കോടതി ഉത്തരവ് മുഖേന ഇരുവരെയും അറസ്റ്റുചെയ്തു. സ്വർണം തന്നത് യൂത്ത് കോൺഗ്രസ് നേതാവ് സുധീഷ് പൂക്കാട്ടിരിയാണെന്ന് പ്രതികൾ മൊഴിനൽകി. മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് തിങ്കളാഴ്ച സുധീഷിനെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. Read on deshabhimani.com