ഗോ ഫസ്റ്റ് കൊച്ചി–-അബുദാബി സർവീസ് തുടങ്ങി



നെടുമ്പാശേരി ഗോ ഫസ്റ്റ് കൊച്ചി–--അബുദാബി വിമാന സർവീസിന് തുടക്കമായി. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്‌ ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽനിന്ന് ഗോ ഫസ്റ്റ് ആരംഭിക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര സർവീസാണിത്. ആഴ്ചയിൽ മൂന്നുദിവസം നേരിട്ട് വിമാനങ്ങൾ ഉണ്ടാകും. കൊച്ചി–-അബുദാബി- സർവീസ് ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും   അബുദാബി-–-കൊച്ചി സർവീസ് തിങ്കൾ, ബുധൻ, ശനി  ദിവസങ്ങളിലുമാണ് ഉണ്ടാവുക. വ്യോമയാന കമ്പനികൾക്ക് സിയാലിലുള്ള വിശ്വാസമാണ്  ഓരോ പുതിയ സർവീസും സൂചിപ്പിക്കുന്നതെന്ന് സുഹാസ് പറഞ്ഞു. വരും കാലങ്ങളിൽ കൊച്ചിയിൽനിന്ന്‌ കൂടുതൽ സർവീസ്‌ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗോ ഫസ്റ്റ് എന്ന്  കൊച്ചി ഓപ്പറേഷൻസ് മാനേജർ മുരളി ദാസ് മേനോൻ അറിയിച്ചു.  കൊച്ചിയിൽനിന്ന്‌  അബുദാബിയിലേക്ക് 45 സർവീസാണ് നിലവിലുള്ളത്. ഇത്തിഹാദ്, എയർ അറേബ്യ അബുദാബി, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ സർവീസുകളാണ്‌ ഉള്ളത്‌. കൊച്ചിയിൽനിന്ന്‌ കുവൈത്തിലേക്കും മസ്‌ക്കറ്റിലേക്കും ഈയിടെ ഗോ ഫസ്റ്റ് സർവീസ് പ്രഖ്യാപിച്ചിരുന്നു. Read on deshabhimani.com

Related News