മതപഠന കേന്ദ്രത്തിലെ പെൺകുട്ടിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റിൽ



തിരുവനന്തപുരം>  ബാലരാമപുരത്ത് മതപഠന കേന്ദ്രത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൂന്തുറ സ്വദേശി ഹാഷിം ഖാനെയാണ് (20) പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗികപീഡനത്തിന്‌ ഇരയായതായി വ്യക്തമായിരുന്നു. തുടർന്നാണ് പൊലീസ്‌ പോക്‌സോ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്. മെയ്‌ 13നാണ്‌ പ്ലസ്‌‌വൺ വിദ്യാർഥിനിയെ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. തന്നെ തിരികെ കൊണ്ടുപോകണമെന്ന്‌ പെൺകുട്ടി വീട്ടുകാരോട്‌ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്‌ അമ്മ എത്തിയപ്പോഴായിരുന്നു പെൺകുട്ടിയെ തൂങ്ങിയനിലയിൽ കണ്ടത്‌. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു. Read on deshabhimani.com

Related News