സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു



കൊല്‍ക്കത്ത> സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കോവിഡ് ബാധിതനായി അഗര്‍ത്തലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൗതം ദാസിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബര്‍ ആറിനാണ് എയര്‍ ആംബുലന്‍സില്‍  അദ്ദേഹത്തെ കൊല്‍ക്കത്തയിലേയ്ക്ക് മാറ്റിയത്. ബുധനാഴ്ച രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും ഇന്ന് പുലര്‍ച്ചെ ഏഴിന് മരിക്കുകയുമായിരുന്നു   70 കാരനായ ഗൗതം ദാസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1971ല്‍ പാര്‍ടി അംഗമായി. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് പല പദവികളും വഹിച്ചു. 1985ല്‍ പാര്‍ടി സംസ്ഥാന കമ്മറ്റിയംഗമായി .1994ല്‍ സെക്രട്ടറിയേറ്റിലും 2015ല്‍ കേന്ദ്ര കമ്മറ്റിയിലും അംഗമായി. ത്രിപുരയിലെ പാര്‍ടി മുഖ പത്രമായ ദേശേര്‍ കഥയുടെ സ്ഥാപക എഡിറ്ററായിയുന്നു. 2015 മാര്‍ച്ചുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. 1979ലാണ് ദേശേര്‍ കഥ സ്ഥാപിച്ചത്. സംസ്ഥാനത്തെ ഏറ്റവും പ്രമുഖ പത്രങ്ങളിലൊന്നായി അതിനെ ഉയര്‍ത്തുന്നതില്‍ ഗൗതം ദാസ് പ്രമുഖ പങ്കുവഹിച്ചു.   Read on deshabhimani.com

Related News