ദേവികുളം ഗ്യാപ് റോഡിൽ ഗതാഗതം 
പുനഃസ്ഥാപിച്ചു



മൂന്നാർ > കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ചൊവ്വ രാവിലെ മുതലാണ് വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങിയത്. എന്നാൽ മേഖലയിൽ മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതുകൊണ്ട്‌ രാത്രിയാത്ര നിരോധനം തുടരുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് ഗ്യാപ് റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം നിലച്ചത്. ഭാരവാഹനങ്ങൾക്ക് 
നിരോധനം   കൊച്ചി - ധനുഷ് കോടി ദേശിയപാത  മൂന്നാർ ഹെഡ്‌വർക്‌സ് ഡാമിനു സമീപം റോഡ് വിണ്ടു കീറി അപകടാവസ്ഥയിലായി. ഇതുവഴിയുള്ള ഭാരംകറ്റിവരുന്ന വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. ഹെഡ് വർക്സ് ഡാമിനു സമീപത്തായി 50 മീറ്റർ ഭാഗത്തെ റോഡാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ വിണ്ടുകീറിയും ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നും അപകടാവസ്ഥയിലായത്.നാലു ദിവസമായി ഒരുനിരയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഈ ഭാഗത്ത് ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊലീസിനെ നിയോഗിച്ചു. അപകടാവസ്ഥയിലായ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുന്നതിനുള്ള പണികൾ ബുധനാഴ്ച ആരംഭിക്കുമെന്ന് ദേശിയപാത അസിസ്‌റ്റന്റ്‌ എക്‌സി.എൻജിനിയർ റെക്‌സ് ഫെലിക്‌സ് അറിയിച്ചു. Read on deshabhimani.com

Related News