ആനകളെ വെടിവെച്ച് കൊല്ലുമെന്ന സി പി മാത്യുവിന്റെ പ്രസ്‌താവന പ്രകോപനപരം: ക്രമസമാധന പ്രശ്‌നമുണ്ടാക്കരുതെന്ന് വനംമന്ത്രി



ഇടുക്കി> ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുന്ന ഇടുക്കി ഡി സി സി പ്രസിഡന്റിന്റെ പ്രതികരണം പ്രകോപനപരവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷ സർക്കാരിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമം. ഇടുക്കിയിലെ സവിശേഷത മനസിലാക്കി വേണം കാട്ടാനകളെ പിടിക്കാൻ. സർക്കാരിന് നിയമവിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന കാട്ടാനകളെ പിടികൂടിയില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്നായിരുന്നു സി പി മാത്യുവിന്റെ പ്രസ്താവന. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് വെടിവയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെന്നും അവരെക്കൊണ്ടുവന്ന് നിയമ വിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.   Read on deshabhimani.com

Related News