ഫുട്ബോൾ ലഹരിക്കെതിരായ നിലപാട്‌ ദൗർഭാഗ്യകരം: ഡിവൈഎഫ്‌ഐ



തിരുവനന്തപുരം> മനുഷ്യർ ഒന്നായി നിൽക്കുന്ന ഫുട്‌ബോൾ ലോകകപ്പ്‌ ആഘോഷത്തെ മതത്തിന്റെ വിഭജന യുക്തിയായി അവതരിക്കുന്ന നിലപാട്‌ പിന്തിരിപ്പനും ദൗർഭാഗ്യകരവുമാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി. യുദ്ധത്തിനും വംശീയതയ്‌ക്കും അടിച്ചമർത്തലുകൾക്കുമെതിരെ രാഷ്ട്രീയ മുദ്രാവാക്യമായി നിലകൊണ്ട ചരിത്ര പാരമ്പര്യമാണ് ഫുട്ബോളിനുള്ളത്. അങ്ങനെയൊരു കായിക മേളയുടെ ആഘോഷം മതത്തെ കൂട്ടുപിടിച്ച് സങ്കുചിതമാക്കാൻ ശ്രമിക്കുന്നത് പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ല. ഫുട്ബോൾ ലഹരി യുവാക്കൾക്ക് ആരോഗ്യകരമായ ആവേശമാണ്‌. വിവിധ രാജ്യങ്ങളുടെ പതാകകൾ ഗ്രാമങ്ങളിലുയർത്തി സാർവ ദേശീയതയുടെ സൗന്ദര്യത്തിലേക്ക് ഉയർത്തുകയാണ്‌. ഫുട്‌ബോൾ ലോകകപ്പ്‌ അതിന്‌ കാരണമാകുന്നുണ്ടെങ്കിൽ അതിനെ വരവേൽക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി  പറഞ്ഞു. Read on deshabhimani.com

Related News