ഭക്ഷ്യസുരക്ഷാ സേനയിൽ ഹെൽത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരും



തിരുവനന്തപുരം> "കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒന്നുമുതൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കും. പരിശോധനയ്‌ക്ക്‌ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കുപുറമെ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്‌ടർമാരുമുണ്ടാകും. സ്ഥാപനങ്ങളിലെ ശുചിത്വവും ജീവനക്കാരുടെ ഹെൽത്ത് കാർഡും ഇൻസ്‌‌പെക്‌‌ടർമാർ പരിശോധിക്കും. മാർഗരേഖ ആരോഗ്യവകുപ്പ് ഉടൻ പുറത്തിറക്കുമെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ജീവനക്കാർക്ക്‌ ഹെൽത്ത് കാർഡ്‌ ഇല്ലെങ്കിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം തടയും. ആരോഗ്യ വകുപ്പിനു കീഴിൽ 883 ഹെൽത്ത് ഇൻസ്‌പെക്‌ടർമാരും 176 ഹെൽത്ത് സൂപ്പർവൈസർമാരും 1813 വീതം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ ഗ്രേഡ് ഒന്നും ഗ്രേഡ് രണ്ടുമുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിൽ 160 ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുണ്ട്. Read on deshabhimani.com

Related News