വിവാഹം എട്ട്‌ ദിവസം മുമ്പ്‌; ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചനിലയിൽ

മരിച്ച ഷാജിയും ശ്രീജയും


ചെറുപുഴ (കണ്ണൂർ) > ചെറുപുഴ പാടിയോട്ടുചാലിന് സമീപം വാച്ചാലിൽ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. മുളപ്ര വീട്ടിൽ ഷാജി (42), നടുക്കുടി ശ്രീജ ( 38), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (10),സുരഭി (8) എന്നിവരെയാണ് ബുധനാഴ്‌ച പുലർച്ചെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 16ന് ആയിരുന്നു ശ്രീജയും ഷാജിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഷാജിക്ക് ഭാര്യയും മക്കളുമുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌ത‌താണെന്ന് പൊലീസ് പറയുന്നു. Read on deshabhimani.com

Related News