നെയ്യാറ്റിന്‍കര കാരക്കോണത്ത് 800 കിലോ അഴുകിയ മീന്‍ പിടികൂടി



തിരുവനന്തപുരം> നെയ്യാറ്റിന്‍കര കാരക്കോണത്ത് 800 കിലോയോളം വരുന്ന മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി.നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കുന്നത്തുകാല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ടീം പരിശോധന നടത്തിയത്. ഉപയോഗ ശൂന്യമായ മത്സ്യം വിപണനത്തിന് എത്തിച്ചതായി കണ്ടെത്തുകയായിരുന്നു.പിടിച്ചെടുത്ത മുഴുവന്‍ മത്സ്യവും കുഴിച്ചുമൂടി. അതേസമയം, സംസ്ഥാനത്താകമാനം ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യവകുപ്പിന്റെയും പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. ഈ മാസം 2 മുതല്‍ ഇന്നുവരെയുള്ള ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി   Read on deshabhimani.com

Related News