എല്ലാവർക്കും പ്ലസ്‌വൺ പഠനാവസരം ഉറപ്പായി; ആദ്യ അലോട്ട്‌മെന്റിൽ 
3.75 ലക്ഷം പേർക്ക്‌ പ്രവേശനം



തിരുവനന്തപുരം സംസ്ഥാനത്ത്‌ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്‌ അപേക്ഷിച്ച മുഴുവൻ പേർക്കും പ്രവേശനം ഉറപ്പായി. ആകെയുള്ള 4,59,330 അപേക്ഷകരിൽ 19ന്‌ നടക്കുന്ന ആദ്യ അലോട്ട്‌മെന്റിൽ 3,75,000 പേർക്ക്‌ പ്രവേശനം ലഭ്യമാകും. തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ ബാക്കിയുള്ള 84,300 പേർക്കും പ്രവേശനം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിക്കുന്നവരിൽ അരലക്ഷത്തിലേറെ പേർ വൊക്കേഷണൽ ഹയർ സെക്കൻഡറി (ആകെ സീറ്റ്‌ 33,030),  ഐടിഐ (ആകെ സീറ്റ്‌ 61,424), പോളിടെക്‌നിക്‌ (ആകെ സീറ്റ്‌ 9990) എന്നിവിടങ്ങളിലേക്ക്‌ പോകും. ഇങ്ങനെ മാറുന്ന ഒഴിവുകളിൽ രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പ്ലസ്‌ വണിന്‌ മാർക്ക്‌ കുറഞ്ഞവർക്കും പ്രവേശനം സാധ്യമാകും. ഇത്തവണ പ്രവേശന നടപടികൾ  ആരംഭിക്കുന്നതിനു മുമ്പുതന്നെ അനുവദിച്ച 30 ശതമാനംവരെയുള്ള മാർജിനൽ സീറ്റുകൾക്ക്‌ പുറമെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ വർഷം താൽക്കാലികമായി അനുവദിച്ച 81 ബാച്ചിലും ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം നടത്തുന്നതിനാൽ മുൻ വർഷത്തേക്കാൾ മുക്കാൽ ലക്ഷം കുട്ടികൾക്ക്‌ ആദ്യംതന്നെ പ്രവേശനം ഉറപ്പാകും. Read on deshabhimani.com

Related News