തൃശ്ശൂരില്‍ വന്‍ അഗ്നിബാധ



തൃശ്ശൂര്‍> പെരിങ്ങാവിൽ വൻ തീപ്പിടത്തം. ഓസ്കാർ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ  ചെമ്പൂക്കാവ്-പെരിങ്ങാവ് റോഡിലെ  ഗോഡൗണിലാണ്‌ വൻ തീപ്പിടുത്തം ഉണ്ടായത്‌. വെള്ളിയാഴ്‌ച രാവിലെ പത്തോടെ പടർ ന്തീ പകൽ രണ്ടോടെയാണ്‌ അണയക്കാനായത്‌. സ്റ്റേജ് കൾ നിർമ്മിക്കാനുപയോഗിക്കുന്ന ജിപ്സം ബോർഡുകൾ പ്ലാസ്റ്റർ ഓഫ് പാരിസ്  മര ഉരുപ്പടികൾ  എന്നിവക്കാണ് തീപ്പിടിച്ചത്.  തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ ഫയർമാൻ കുഴഞ്ഞുവീണു. കുന്നംകുളം ഫയർഫോഴ്‌സ് യൂണിറ്റിലെ വിപിനാണ് കുഴഞ്ഞുവീണത്. അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തീ പടർന്നതോടെ ഇവിടെ ഉണ്ടായിരുന്ന നായ്കുട്ടികൾ വെന്തുമരിച്ചു.  രണ്ട് കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. തൃശ്ശൂർ  ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌ക്കറിൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ്‌കുമാർ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ  കുന്നംകുളം, നാട്ടിക, പുതുക്കാട് ഇരിഞ്ഞാലക്കുട, കുന്നംകുളം, വടക്കാഞ്ചേരി തൃശ്ശൂർ പാലക്കാട്‌ നിന്നു 12000 ലിറ്റർവെള്ളം ഉൾകൊള്ളുന്ന വാട്ടർ ബ്രൗസർ എന്നീ പത്തോളം വാഹനങ്ങളിൽ നിന്നും നിരന്തര മായി വെള്ളം പമ്പ് ചെയ്താണ് തീ പൂർണമായും അണച്ചത്.  ഒരു മണിക്കൂർ കൊണ്ട് തീ ഏകദേശം നിയന്ത്രണ വിധേയമാക്കിയെങ്കിലും ശക്തമായ പുക ക്ലിയർ ചെയ്യാൻ 3 മണിക്കൂർ ൽ അധികം സമയം പ്രവർത്തിക്കേണ്ടി വന്നു. മണ്ണുമാന്തി യന്ത്രങ്ങൾ കൊണ്ട് സ്‌റ്റോക്ക് സാധനങ്ങൾ നീക്കം ചെയ്ത ശേഷം വീണ്ടും വെള്ളമടിച്ചിട്ടാണ് പുക പൂർണമായും ഇല്ലാതാക്കിയത്. ശക്തമായ പുക മൂലം ഗോഡൗണിനകത്ത് കയറാൻ പറ്റാത്തത സ്ഥിതിയായി.   ദുർഘടമായ സാഹചര്യത്തിൽ ഫയർ ആന്റ്‌ റെ സ്ക്യൂ ജീവനക്കാരുടെ കഠിനമായതും സാഹസികമായ തുമായ പരിശ്രമം കൊണ്ടാണ് തീ പെട്ടെന്ന് അണയ്ക്കാനായത്‌.  ചുറ്റും വ്യാപിക്കാതെ നിയന്ത്രിക്കാനും പുകപടലം മറ്റുള്ള വീടുകളിലേക്കും മറ്റും വ്യാപിക്കാതെ സംരക്ഷിക്കാനും കഴിഞ്ഞത്. 10 ഓളം വാഹനങ്ങൾ ഒന്നര ലക്ഷത്തോളം ലിറ്റർ വെള്ളം പമ്പ് ചെയ്തു. 8 ഓളം  അഗ്നിരക്ഷ നിലയങ്ങളിലെ 50ഓളം വരുന്ന അഗ്നിരക്ഷ സേനാംഗങ്ങളും ചേർന്നാണ്‌ തീ അണച്ചത്‌.     ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറുടെ  കെ എസ്‌  ഫരീദിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും, വിയ്യൂർ പോലീസും സ്ഥലത്തെത്തി.   Read on deshabhimani.com

Related News