സെക്രട്ടേറിയറ്റ് തീപിടിത്തം: 'ഇവരെന്താ ഇങ്ങനെ പറയുന്നത്?, ഇവര് പിന്നെങ്ങനെയാ പറയാറുള്ളത്?' ഡോ. പ്രേം കുമാര്‍ എഴുതുന്നു



കൊച്ചി> സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച ഫോറന്‍സിക്  റിപ്പോര്‍ട്ടിനെ സര്‍ക്കാരിനെതിരായ ആയുധമാക്കാനുള്ള പ്രതിപക്ഷ ശ്രമത്തിന് സോഷ്യല്‍ മീഡിയയിലൂടെ പരിഹാസം. ഡോ  പ്രേം കുമാറാണ് , തീപിടിത്തം ഷോട്ട് സര്‍ക്യൂട്ട് കൊണ്ടല്ല ഉണ്ടായതെന്ന് ഫോറന്‍സിക് വിഭാഗം കോടതിയില്‍ പറഞ്ഞുവെന്ന മാധ്യമങ്ങളുടെ  വ്യാജ പ്രചാരണത്തെ പരിഹസിച്ചത്.  ലഭ്യമായ വിവരം  ഏഷ്യാനെറ്റ് വെബ് എഡിഷനില്‍ നിന്നും  'രഹസ്യ'മായ് ചോര്‍ത്തിയതാണെന്നും  പ്രേം കുമാര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു  പ്രേം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം. 1. ഡോ. കൗശിഗന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തല്‍ എന്തായിരുന്നു? ടേബിള്‍ ഫാനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയത്. 2. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വിഭാഗമെന്താണ് പറഞ്ഞത്? ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയത്. 3. ഫയര്‍ഫോഴ്‌സ് അന്വേഷണവിഭാഗമെന്താണ് പറഞ്ഞത്? ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയത്. 4. സര്‍ക്കാര്‍ എന്താണ് പറഞ്ഞത്? ശാസ്ത്രീയ അന്വേഷണം നടത്തിവേണം കാരണം കണ്ടുപിടിക്കാന്‍ 5. ഇപ്പോളെന്താണ് പുറത്തുവന്നിരിക്കുന്നത്? ഫോറന്‍സിക് വിഭാഗം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. 6. ആ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞത്? ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ല. എന്താണ് സംഭവിച്ചതെന്നതിന്റെ വ്യക്തമായ ചിത്രം കിട്ടാന്‍ മുഴുവന്‍ ഉപകരണങ്ങളുടെയും പരിശോധനാ റിപ്പോര്‍ട്ട് വരണം. 7. എത്ര ഉപകരണങ്ങളാണ് പരിശോധനയ്ക്ക് എടുത്തത്? നാല്‍പ്പത്തിഅഞ്ച് 8. എത്ര എണ്ണത്തിന്റെ ലാബ് റിപ്പോര്‍ട്ട്  ആണ് പുറത്തു വന്നത്? രണ്ട്. 9 ഇനി എത്ര എണ്ണം വരാനുണ്ട്? നാല്‍പ്പത്തിമൂന്ന് 10 ഏതിന്റെ പരിശോധനാ ഫലമാണ് വന്നത്? സ്വിച്ചില്‍ നിന്നും ഫാനിലേക്ക് പോയ വയറുകള്‍ പരിശോധിച്ചതിന്റെ ഫലമാണ് വന്നത് 11. എവിടെയാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായി എന്ന് പറഞ്ഞത്? ഫാനില്‍ 12. അപ്പൊ ഫാനിന്റെ പരിശോധനാ ഫലം വന്നോ? ഇല്ല. 13. അപ്പോള്‍ കോടതി എന്താണ് പറഞ്ഞത്? വരട്ടെ; എന്നിട്ട് നോക്കാം. 14. ഇപ്പോള്‍ സുരേന്ദ്രന്‍/ചെന്നിത്തല/ കുഞ്ഞാലിക്കുട്ടി എന്താണ് പറയുന്നത്? പിണറായി വിജയന്‍ തീയിട്ടതാണ്. 15. ഇവരെന്താ ഇങ്ങനെ പറയുന്നത്? ഇവര് പിന്നെങ്ങനെയാ പറയാറുള്ളത്? ... ഈ വിവരങ്ങള്‍ 'രഹസ്യ'മായ് ചോര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് വെബ് എഡിഷനില്‍ നിന്ന്. ഡോ. പ്രേംകുമാര്‍ 03.00 pm: 06/10/20 Read on deshabhimani.com

Related News