ബ്രഹ്മപുരം തീപിടിത്തം: പരിഹാര നിര്‍ദേശങ്ങള്‍ നാളെ അറിയിക്കണമെന്ന് ഹെെക്കോടതി



കൊച്ചി> ബ്രഹ്മപുരത്തെ തീപിടിത്തസംഭവത്തിൽ പരിഹാര നിർദേശങ്ങൾ നാളെ അറിയിക്കണമെന്ന്  മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഹെെക്കോടതി ആവശ്യപ്പെട്ടു. എറണാകുളം കലക്‌ട‌റും മലിനീകരണ ബോർഡ് ചെയർമാനും നാളെ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. നാളെ 1.45ന് വിഷയം വീണ്ടും കോടതി പരിഗണിക്കും. തീപിടിത്തത്തിന് ശേഷമുണ്ടായ മലിനീകരണത്തില്‍ എന്തു നടപടിയെടുത്തെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനോട് കോടതി ചോദിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും ശനിയാഴ്ച പുറത്തിറങ്ങിയപ്പോള്‍ ശ്വാസം മുട്ടിയെന്നും കോടതി പറഞ്ഞു. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.ബ്രഹ്മപുരത്തെ തീപിടിത്തം മനുഷ്യനിർമ്മിതമാണോയെന്നും കോടതി ആരാഞ്ഞു. ജൂൺ ആറിന് മുമ്പ് കൊച്ചിയിലെ മാലിന്യ സംസ്കരണം കാരക്ഷമമാക്കണമെന്നും നിർദേശിച്ചു.നിലവിൽ ഉണ്ടായത്പോലുള്ള നടപടികൾ ആവർത്തിക്കരുതെന്നും കയലിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.  ഇന്ന് കലക്ടര്‍ ഹാജരാകാത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് നാളെയും ഹാജരാകാൻ  ആവശ്യപ്പെട്ടിട്ടുണ്ട്.  തീപിടിത്തം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അഡീ. ചീഫ് സെക്രട്ടറി, പിസിബി ചെയര്‍മാന്‍. അഗ്നിരക്ഷാ വിദഗ്ദന്‍ എന്നിവർ സമിതിയിലുണ്ടാകുമെന്നും അറിയിച്ചു. Read on deshabhimani.com

Related News