തൃശൂർ ശക്തൻ സ്‌റ്റാൻഡിനടുത്ത്‌ തീപിടിത്തം; സൈക്കിൾ കട പൂർണമായും കത്തിനശിച്ചു



തൃശൂർ > തൃശൂർ ശക്തൻ സ്‌റ്റാൻഡിനടുത്ത്‌ വെളിയന്നൂരിൽ സൈക്കിൾ സ്‌റ്റോഴ്‌സിന്‌ തീപിടിച്ചു. മൂന്നു നില കെട്ടിടം പൂർണമായും കത്തിയമർന്നു.  ആളപായമില്ല.  ബുധൻ വൈകീട്ട്‌ അഞ്ചരയോടെയാണ്‌ ചാക്കപ്പായി സൈക്കിൾ സ്‌റ്റോഴ്‌സിന്റെ  മൂന്നാംനിലയിൽ നിന്ന്‌ തീ ഉയർന്നത്‌. തൃശൂർ ഫയർ സ്‌റ്റേഷനിൽനിന്ന്‌ നാലു യൂണിറ്റ്‌ എത്തിയാണ്‌ തീ അണച്ചത്‌. മറ്റു കെട്ടിടങ്ങളിലേക്ക്‌ തീ പടരാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ചില്ലുകൊണ്ട്‌ പൊതിഞ്ഞ കെട്ടിടമായതിനാൽ ഫയഫോഴ്‌സിന്‌ അകത്തേക്ക്‌ കടന്ന്‌ രക്ഷാപ്രവർത്തനത്തിന്‌ തടസമായി. ഒരു മണിക്കൂറോളം സമയമെടുത്താണ്‌ തീ അണയ്‌ക്കാനായത്‌. Read on deshabhimani.com

Related News