കൊല്ലത്ത് മരുന്ന് സംഭരണകേന്ദ്രത്തിൽ തീപിടിത്തം



കൊല്ലം മെഡിക്കൽ സർവീസ്‌ കോർപറേഷന്റെ ഉളിയക്കോവിലിലുള്ള മരുന്നുസംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിയമർന്നു. ആളപായമില്ല.  കോടികളുടെ മരുന്നുകളും ഉപകരണങ്ങളും ചാമ്പലായി. ഒരു കാറും രണ്ട്‌ ഇരുചക്രവാഹനവും കത്തിയമർന്നതിൽ ഉൾപ്പെടുന്നു. പുക ശ്വസിച്ച്‌ ശ്വാസതടസ്സം നേരിട്ട നിരവധി പ്രദേശവാസികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 കുടുംബങ്ങളെ ബുധൻ രാത്രി 8.30നായിരുന്നു സംഭവം.  ഗോഡൗണിൽ ബ്ലീച്ചിങ്‌പൗഡർ സൂക്ഷിച്ചിരുന്ന ഭാഗത്ത്‌ കറുത്ത പുകയും ചെറു സ്‌ഫോടനശബ്ദവും ശ്രദ്ധയിൽപ്പെട്ട  സെക്യൂരിറ്റി ഗോപാലകൃഷ്‌ണപിള്ളയാണ്‌ തീപടരുന്ന വിവരം പുറത്തറിയിച്ചത്‌.    സ്‌ഫോടനം ഉണ്ടായതോടെ ഗോഡൗണിലെ വാച്ചർ  ബഹളംവച്ച്‌ ആളുകളെ കൂട്ടുകയായിരുന്നു. നിമിഷനേരംകൊണ്ട്‌ തീ ആളിപ്പടർന്ന്‌ സ്‌പിരിറ്റ്‌ ശേഖരത്തിലേക്ക്‌ വ്യാപിക്കുകയായിരുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക്‌ മരുന്ന്‌  വിതരണംചെയ്യുന്നത്‌ ഇവിടെ നിന്നാണ്‌. പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള ഷീറ്റുമേഞ്ഞ മൂന്ന്  കെട്ടിടങ്ങളിൽഇടതുവശത്തേതിലാണ് ആദ്യം തീപിടിച്ചത്. മിനിറ്റുകൾക്കുള്ളിൽ  മറ്റു  കെട്ടിടങ്ങളിലേക്കും തീ പടരുകയായിരുന്നു. കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായും നിലംപൊത്തി. ഭിത്തികൾ കത്തിക്കരിഞ്ഞു. മരുന്നിനു പുറമേ അവ സൂക്ഷിച്ചിരുന്ന റാക്കുകളും മറ്റ് ഓഫീസ് ഉപകരണങ്ങളും കത്തിച്ചാമ്പലായി. മരുന്ന് കത്തിയതിനാൽ അസഹ്യമായ ദുർഗന്ധവും പരിസരമാകെ വ്യാപിച്ചു. സമീപവാസികളായ നിരവധിപേരെ  പ്രദേശത്തുനിന്ന്‌  ഒഴിപ്പിച്ചു. കടപ്പാക്കട, ചാമക്കട, കുണ്ടറ, ചവറ എന്നിവിടങ്ങളിൽനിന്ന്‌ 15 യൂണിറ്റ് അഗ്നിശമനസേന മണിക്കൂറുകൾ പരിശ്രമിച്ചാണ്‌ രാത്രി വൈകി തീ നിയന്ത്രണിവധേയമാക്കിയത്‌. Read on deshabhimani.com

Related News