കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം

പനയാൽ കുന്നൂച്ചിയിലെ എം എസ് വുഡ് കടയ്ക്ക് തീപിടിച്ച നിലയിൽ


ഉദുമ> പനയാൽ കുന്നൂച്ചിയിലെ കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശ നഷ്ടം. ഏരോലിലെ മധുവിന്റെ എം എസ് വുഡ് കടയ്ക്കാണ് തീ പിടിച്ചത്. ശനിയാഴ്ച പുലർച്ചെ  3.30 ഓടെ പത്രം എത്തിക്കുന്ന വാഹനത്തിലുള്ളവരാണ് കടയ്ക്ക് തീ പിടിച്ചത് കണ്ടത്. കാഞ്ഞങ്ങാടു നിന്നും സിനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി സുധിഷിന്റെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് അഗ്നി രക്ഷാസേന എത്തി രണ്ടു മണിക്കൂർ പ്രവർത്തിച്ചാണ് തീ പൂർണ്ണമായി അണിച്ചത്. മരത്തിന്റെ വീട്ടുപകരണങ്ങളും യന്ത്രങ്ങളും പൂർണമായി കത്തി നശിച്ചു. ഏകദേശം എട്ടുലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി മധു പറയുന്നു.   Read on deshabhimani.com

Related News