രഞ്‌ജിത്ത്‌; സൂസിയുടെയും പ്രിയപ്പെട്ടവൻ

രഞ്‌ജിത്തും സൂസിയും തമ്മിലുള്ള സൗഹൃദം. വാട്‌സാപ്പിൽ പ്രചരിക്കുന്ന വീഡിയോ


തിരുവനന്തപുരം> കിൻഫ്രയിലെ മരുന്ന്‌ സംഭരണശാലയിലുണ്ടായ തീയണയ്‌ക്കുന്നതിനിടെ അപകടത്തിൽപ്പെട്ട്‌ മരിച്ച ചാക്ക അഗ്നിരക്ഷാ സേനാംഗം ജെ എസ്‌ രഞ്‌ജിത്തിന്റെ വിയോഗത്തിൽ സങ്കടപ്പെടുന്ന ഒരാളുകൂടിയുണ്ട്‌. ഫയർ സ്‌റ്റേഷനിൽ താമസമാക്കിയ നായ സൂസി. രഞ്‌ജിത്തും സഹപ്രവർത്തകരുമാണ്‌ സൂസിക്ക്‌ ഭക്ഷണം നൽകിയിരുന്നത്‌. അതിന്റെ സ്‌നേഹം സൂസിക്ക്‌ എല്ലാവരോടുമുണ്ടായിരുന്നു. രഞ്‌ജിത്തിനെ കണ്ട്‌ ഓടിയെത്തുന്ന സൂസിയുടെ പുറത്ത്‌ കാലുകൊണ്ട്‌ രഞ്‌ജിത്ത്‌ തഴുകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ സഹപ്രവർത്തകർ പങ്കുവച്ചു. കാലുകൊണ്ട്‌ തഴുകുന്നത്‌ ആസ്വദിക്കുന്ന സൂസി, രഞ്‌ജിത്ത്‌ നിർത്തുമ്പോൾ വീണ്ടും തഴുകാൻവേണ്ടി ഷൂസിൽ തൊടുന്നതും വീഡിയോയിലുണ്ട്‌. രഞ്‌ജിത്തിന്റെ മൃതദേഹവുംകൊണ്ട്‌ ചാക്ക ഫയർസ്‌റ്റേഷനിൽനിന്ന്‌ ആംബുലൻസ്‌ പുറപ്പെട്ടപ്പോൾ നോക്കിനിൽക്കുന്ന സൂസി എല്ലാവർക്കും സങ്കടക്കാഴ്‌ചയായിരുന്നു.   Read on deshabhimani.com

Related News