കർഷക സമരം തുടരുമെന്ന്‌ കിസാൻ മോർച്ച; കേന്ദ്രസർക്കാരുമായി പ്രതിനിധികൾ ചർച്ച നടത്തും



ന്യൂഡൽഹി > ഡൽഹിയിലെ കർഷകസമരം തുടരാൻ തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിലാണ്‌ സമരം തുടർന്ന്‌ കൊണ്ടുപോകാൻ തീരുമാനമായത്‌. ഇന്നത്തെ യോഗ തീരുമാനം അമിത് ഷായെ അറിയിക്കുമെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്‌ച ചേരുന്ന കര്‍ഷകരുടെ യോഗത്തില്‍ സമരം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. കേന്ദ്രസർക്കാരുമായി കർഷക പ്രതിനിധികൾ ചർച്ച നടത്തുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്‌ണപ്രസാദ് പ്രതികരിച്ചു. കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായാൽ ഉപരോധ സമരം പിൻവലിക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താങ്ങുവില സംബന്ധിച്ച് സർക്കാർ സമിതിയിലേക്ക് അഞ്ച് കർഷക നേതാക്കളെ നിർദേശിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. Read on deshabhimani.com

Related News