പേമാരിയെ അവ​ഗണിച്ച് കര്‍ഷകപ്രവാഹം



മുസഫർനഗർ > ഉറഞ്ഞുതുള്ളുന്ന പേമാരിയെ അവഗണിച്ചും കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലേക്ക്‌ കര്‍ഷകപ്രവാഹം. വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ ആയിരക്കണക്കിനു കർഷകർ മുസഫർനഗര്‍ ലക്ഷ്യമാക്കി നീങ്ങുന്നു. കർഷകർക്ക്‌ സൗജന്യമായി ഭക്ഷണം എത്തിക്കാന്‍ കര്‍ഷ​ഗ്രാമങ്ങളില്‍ അഞ്ഞൂറോളം കേന്ദ്രങ്ങള്‍ സജീവം.  ഭക്ഷണവിതരണത്തിന്‌ നൂറോളം ട്രാക്ടറിലായി സഞ്ചരിക്കുന്ന സൗകര്യമൊരുക്കും.  100 മെഡിക്കൽ ക്യാമ്പും സജ്ജമാക്കി. കേന്ദ്രസർക്കാരിന്റെ മൂന്ന്‌ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ പ്രക്ഷോഭത്തിന്‌ സമൂഹത്തിലെ എല്ലാ വിഭാഗത്തിന്റെയും പിന്തുണയുണ്ടെന്ന്‌ മഹാപഞ്ചായത്തിലൂടെ വ്യക്തമാകും. കനത്ത സൂരക്ഷാ സംവിധാനമങ്ങളാണ് മുസഫര്‍ന​ഗര്‍ പൊലീസ് ഒരുക്കുന്നത്. Read on deshabhimani.com

Related News