കേരളത്തിലും 26ന് കര്‍ഷകരുടെ റിപ്പബ്ലിക്ദിന പരേഡ്



കണ്ണൂര്‍> റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകപരേഡിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിലും പരേഡ് സംഘടിപ്പിക്കും. സംയുക്തവേദിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പരേഡ്. കര്‍ഷകരും തൊഴിലാളികളും ബഹുജനങ്ങളും ഉള്‍പ്പെടെ ദേശീയപതാകയുമേന്തി പരേഡില്‍ അണിനിരന്ന് കര്‍ഷസമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമെന്ന് കര്‍ഷസംഘം സംസ്ഥാന പ്രസിഡന്റ് കെ കെ രാഗേഷ്എംപി  അറിയിച്ചു.  ഡല്‍ഹിയിലെ കര്‍ഷകര്‍ക്കൊപ്പം പരേഡില്‍ പങ്കെടുക്കാന്‍ കഴിയാത്ത മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും കക്ഷിരാഷ്ട്രീയത്തിനതീതമായി പരേഡില്‍ പങ്കെടുക്കാം.  അന്നം തരുന്ന കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുകയെന്നത് നാടിന്റെ ഉത്തരവാദിത്വമാണ്.  കാര്‍ഷിക കരിനിയമം നിലവില്‍ വരുന്നതിനു മുമ്പു തന്നെ ലാഭം കൊയ്യാനുള്ള സംവിധാനമുണ്ടാക്കി തയ്യാറായി നില്‍ക്കുകയാണ് കോര്‍പറേറ്റുകള്‍. രാജ്യത്ത് പലയിടങ്ങളിലായി അവര്‍ തുടങ്ങിയ സംഭരണകേന്ദ്രങ്ങളും കൂറ്റന്‍ മാളുകളും ഇതിനുദാഹരണമാണ്. ജനങ്ങള്‍ക്ക് അവര്‍ പറയുന്ന വിലയ്ക്ക് സാധനം വാങ്ങി പോകേണ്ട അവസ്ഥ വരും. 26ന്റെ റിപ്പബ്ലിക് ദിനപരേഡില്‍  നാടാകെ ഒറ്റക്കെട്ടായി അണിചേരുമെന്നും രാഗേഷ് പറഞ്ഞു.   Read on deshabhimani.com

Related News