ആശുപത്രികളിൽ2 മാസത്തേക്കുള്ള മരുന്ന്‌; പ്രചരിപ്പിക്കുന്നത്‌ കള്ള വാർത്ത



തിരുവനന്തപുരം   സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കരുതൽശേഖരമായി രണ്ട്‌ മാസത്തേക്ക്‌ സൗജന്യ വിതരണത്തിനുള്ള മരുന്നുകൾ. നിലവിൽ സംഭരണശാലകളിൽ സ്‌റ്റോക്കുള്ള മരുന്നുകൾ മുഴുവൻ സർക്കാർ ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്‌. 500 കോടിയുടെ മരുന്നിന്‌ ഓർഡർ നൽകിയിട്ടുണ്ട്‌. ഈ മരുന്നുകൾ ജൂണിൽ ജില്ലകളിലെ സംഭരണശാലകളിലെത്തും. സർക്കാർ ആശുപത്രികളിലേക്ക്‌ മരുന്ന്‌ എത്തിക്കുന്നത്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷനാണ്‌. ഇവരുടെ സംഭരണശാലകളിലെ സ്‌റ്റോക്ക്‌ കുറവ്‌ മുൻനിർത്തിയാണ്‌  ആശുപത്രികളിൽ മരുന്ന്‌ ക്ഷാമമെന്ന വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്‌. വസ്‌തുത മനസ്സിലാക്കാതെയുള്ള  പ്രചാരണമാണിതെന്ന്‌ മെഡിക്കൽ സർവീസസ്‌  കോർപറേഷൻ അറിയിച്ചു. നിലവിൽ മരുന്ന്‌ ക്ഷാമം ഇല്ലെന്നും മഴക്കാല കരുതൽശേഖരമായാണ്‌  500 കോടിയുടെ മരുന്നിന്‌ ഓർഡർ നൽകിയിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു. ദുഷ്‌പ്രചാരണത്തിനു പിന്നിൽ  മരുന്നുവിതരണ ഏജന്റ്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷനിൽ മരുന്ന്‌ ക്ഷാമമെന്ന ദുഷ്‌പ്രചാരണത്തിന്‌ പിന്നിൽ തലസ്ഥാനത്തെ ഒരു മരുന്നുവിതരണ ഏജന്റ്‌.  ഇവർ വിതരണം ചെയ്യുന്ന കമ്പനി മരുന്നുകളെക്കുറിച്ചുള്ള ക്ഷാമമാണ്‌  കഴിഞ്ഞ  ദിവസങ്ങളിൽ പ്രധാനമായും പ്രചരിപ്പിച്ചത്‌. കാരുണ്യ ഫാർമസിയുമായ ബന്ധപ്പെട്ട രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചില ഉദ്യോഗസ്ഥരും ഈ പ്രചാരണത്തിന്‌ പിന്നിലുണ്ട്‌. ഇവർക്ക്‌ ഈ മരുന്നുവിതരണ ഏജന്റുമായി ബന്ധമുള്ളതായും കണ്ടെത്തി. Read on deshabhimani.com

Related News