എറണാകുളം - ശബരിമല ഉള്‍പ്പെടെ രണ്ട് റോഡുകള്‍ സ്റ്റേറ്റ് ഹൈവേയാക്കി ഉത്തരവ്



തിരുവനന്തപുരം > എറണാകുളം - ശബരിമല റോഡിലെ 43.676 കി. മീറ്ററും, മൂവാറ്റുപുഴ - ആലപ്പുഴ റോഡിലെ 21.55 കി.മീറ്റര്‍ റോഡും സ്റ്റേറ്റ് ഹൈവേയാക്കുന്നതിനു ഉത്തരവ് നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു. പ്രസ്‌തുത റോഡുകള്‍ നിലവില്‍ പ്രധാന ജില്ലാ റോഡുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെട്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എറണാകുളം, മൂവാറ്റുപുഴ, കോട്ടയം പൊതുമരാമത്ത് ഡിവിഷനുകളുടെ കീഴില്‍ വരുന്നതാണ് ഈ റോഡുകള്‍. എറണാകുളം ഡിവിഷനു കീഴിലെ നടക്കാവ് മുതല്‍ പേപ്പതി ജംഗ്ഷന്‍ വരെയും, മൂവാറ്റുപുഴ ഡിവിഷനു കീഴിലെ പേപ്പതിപ്പാറ മുതല്‍ പിറവം പി.ഒ. ജംഗ്ഷന്‍ വരെയും ഒലിയപുരം മുതല്‍ പെരുംകുട്ടി വരെയും, കോട്ടയം ഡിവിഷനിലെ പെരുംകുട്ടി മുതല്‍ പാല വരെയും ഉളള ഭാഗങ്ങളാണ് എറണാകുളംþശബരിമല റോഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂവാറ്റുപുഴ ഡിവിഷനു കീഴിലെ പിറവം റോഡ് ജംഗ്ഷന്‍ മുതല്‍ അഞ്ചല്‍പെട്ടി വരെയും, പിറവം ആശുപത്രി ജംഗ്ഷന്‍ മുതല്‍ മൂലക്കുളം വരെയും, കോട്ടയം ഡിവിഷനിലെ മൂലക്കുളം മുതല്‍ പെരുവ ജംഗ്ഷന്‍ വരെയുമുളള റോഡുകളാണ് മൂവാറ്റുപുഴþആലപ്പുഴ റോഡില്‍ ഉള്‍പ്പെടുത്തിയത് എന്നും മന്ത്രി അറിയിച്ചു. 154.611 കി.മീ നീളമുളള എറണാകുളംþശബരിമല റോഡും, 82.998 കി.മീ ഉള്ള മൂവാറ്റുപുഴþആലപ്പുഴ റോഡും ഈ ഉത്തരവോടെ പൂര്‍ണ്ണമായും സ്റ്റേറ്റ് ഹൈവേയായി ഉയര്‍ത്തിയതായി മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.   Read on deshabhimani.com

Related News