38 ദിവസം, 17 കിലോമീറ്റർ... വാഗമൺ - ഈരാറ്റുപേട്ട റോഡ്‌ ടാറിങ്‌ പൂർത്തിയായി



ഈരാറ്റുപേട്ട > വിനോദസഞ്ചാരികളുടെ കാലങ്ങളായുള്ള പരാതിക്ക്‌ പരിഹാരമായി. ഗതാഗതം ദുഷ്‌കരമായിരുന്ന വാഗമൺ - ഈരാറ്റുപേട്ട റോഡ്‌ ടാറിങ്‌ പൂത്തിയായി. 38 ദിവസം  കൊണ്ടാണ് 17കി മീ ബിറ്റുമിനസ് മെക്കാഡവും 23 കി മീ ബിറ്റുമിനസ് കോൺക്രീറ്റിംഗും പൂർത്തീകരിച്ചത്. പ്രവൃത്തിയുടെ ഭാഗമായ സർഫേസ്‌ ഡ്രെയിനിന്റെ പ്രവൃത്തികൾ പുരോഗമിച്ചു വരികയാണ്‌. സൈഡ് കോൺക്രീറ്റിങ്‌, ഓടകൾ ക്ലിയർ ചെയ്യൽ, കലുങ്കുകൾ അറ്റപ്പണികൾ നടത്തി ഉപയോഗക്ഷമമാക്കൽ, റോഡ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കൽ എന്നീ അനുബന്ധജോലികൾ തീർത്ത് ഏപ്രിലിൽ  റോഡ് പൂർണമായും ഗതാഗത സജ്ജമാക്കും.   Read on deshabhimani.com

Related News