‘ഇപിഎഫ്ഒ പെൻഷൻ: വിധി നടപ്പാക്കണം’



കോഴിക്കോട്> ഇപിഎഫ്ഒ പെൻഷൻ സംബന്ധിച്ച  സുപ്രീം കോടതി വിധിയും പുതിയ ജീവനക്കാർക്ക്‌ ഉചിതമായ പെൻഷൻ പദ്ധതിയും നടപ്പാക്കണമെന്ന്‌ മലബാർ മേഖല മിൽമ ഓഫീസേഴ്‌സ് അസോസിയേഷൻ വാർഷികയോഗം ആവശ്യപ്പെട്ടു. പൊലീസ് ക്ലബ്ബിൽ മിൽമ ചെയർമാൻ  കെ എസ് മണി യോഗം ഉദ്ഘാടനം ചെയ്തു.  സത്യൻ മൊകേരി അധ്യക്ഷനായി. മിൽമയിൽ നിന്ന്‌ വിരമിക്കുന്ന ഉദ്യോഗസ്ഥരെ  കെ എസ് മണി ആദരിച്ചു. എം സജീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി പി ജയനാരായണൻ കണക്കും അവതരിപ്പിച്ചു. ഭാരവാഹികൾ: സത്യൻ മൊകേരി (പ്രസിഡന്റ്), എം സജീഷ്(വർക്കിങ്‌ പ്രസിഡന്റ്),  പി അരുൺ (വൈസ് പ്രസിഡന്റ്), ആർബിൻ എം ഭാസ്‌കർ (ജനറൽ സെക്രട്ടറി), തോമസ് പി കുര്യൻ (ട്രഷറർ). കുന്നു Read on deshabhimani.com

Related News