ജാതിയും മതവും നോക്കി വേഷംകെട്ടുന്നത് യുഡിഎഫ്: ഇ പി ജയരാജന്‍



കൊച്ചി> ജാതിയും മതവും നോക്കി വ്യത്യസ്ത വേഷംകെട്ടുന്നത് യുഡിഎഫാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. അതുകൊണ്ടൊന്നും അവർ തൃക്കാക്കരയിൽ രക്ഷപ്പെടില്ല. എൽഡിഎഫ് പ്രകടനപത്രിക പ്രകാശിപ്പിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ്‌ അവർ എൽഡിഎഫിനെ അധിക്ഷേപിക്കാൻ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ആരെയും തോന്നിയത്‌ പറയാനുള്ള സ്വാതന്ത്ര്യമല്ല ജനാധിപത്യം. എന്തുംപറയും എന്നതുകൊണ്ട് കെ സുധാകരൻ പറഞ്ഞുവയ്ക്കുന്നത്, ഇനിയും എന്തുംപറയുമെന്നുതന്നെയാണ്. മുഖംനോക്കിയല്ല, നിയമം അനുസരിച്ചാണ് എൽഡിഎഫ്‌ സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. പി സി ജോർജ് പറഞ്ഞത് ഹീനമായ കാര്യങ്ങളാണ്. ഇത്രയുംകാലം എംഎൽഎയായിരുന്ന ഒരാൾ ഇത്തരത്തിൽ പറയാൻ പാടില്ലായിരുന്നു. ​​ഗുരുതരമായ കുറ്റത്തിന്‌ കോടതി കേസെടുത്തു. കോടതിയാണ് പി സി ജോർജിന് ആദ്യം ജാമ്യം അനുവദിച്ചതും ഇപ്പോൾ മുൻകൂർ ജാമ്യം നിഷേധിച്ചതും. ആദ്യം ജാമ്യം നിഷേധിച്ചപ്പോൾ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News