സ്വതന്ത്ര്യദിനം എൽഡിഎഫ്‌ വിപുലമായി ആഘോഷിക്കും: ഇ പി ജയരാജൻ



തിരുവനന്തപുരം> സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച്‌ എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ആഗസ്ത്‌ 15 ന്‌ എൽഡിഎഫ്‌ ഓഫീസുകൾ അലങ്കരിച്ച്‌ രാവിലെ പത്തിന്‌ ദേശീയ പതാക ഉയർത്തി, പ്രതിജ്ഞയെടുക്കും. ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ നേതാക്കൾ ആഘോഷപരിപാടികൾക്ക്‌ നേതൃത്വം നൽകും. 11ന്‌ സി കേശവന്റെ ചരിത്ര പ്രസിദ്ധമായ ദിവാൻ വിരുദ്ധപ്രസംഗം നടന്ന കോഴഞ്ചേരിയിലും 12ന്‌ വൈക്കം സത്യഗ്രഹ ഭൂമിയിലും പരിപാടികൾ സംഘടിപ്പിക്കും. സ്വതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുക്കാൻ ഗാന്ധിജി സജീവമായ മണ്ണായ പയ്യന്നൂർ സമരഭൂമിയിൽ ഗാന്ധി പാർക്കിലായിരിക്കും  13ന്‌  പരിപാടി സംഘടിപ്പിക്കുക. ബ്രിട്ടീഷുകാരുടെ മർദനത്തിനിടയിലും പി കൃഷ്ണപിള്ള ദേശീയ പതാക ഉയർത്തിപ്പിടിച്ച കോഴിക്കോട്‌ കടപ്പുറത്ത്‌ 14 ന്‌ വിപുലമായ സ്വതന്ത്ര്യദിന പരിപാടികൾ നടത്തും. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തമേയില്ലാത്തവർ അതിന്റെ വക്താക്കളും അവകാശികളുമാകുന്ന കാലത്ത്‌ രാജ്യത്തിന്റെ യഥാർഥ മതനിരപേക്ഷ, ജനാധിപത്യ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ നമ്മൾ ബാധ്യസ്ഥരാണെന്നും ഇ പി ജയരാജൻ പറഞ്ഞു. Read on deshabhimani.com

Related News