ഭരണം അസ്ഥിരപ്പെടുത്താൻ ഗവർണറുടെ ശ്രമം: ഇ പി



പയ്യന്നൂർ പദവി ദുരുപയോഗിച്ച്‌ സംസ്ഥാന ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തോടനുബന്ധിച്ച്‌ പയ്യന്നൂരിൽ എൽഡിഎഫ് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരു അദ്ദേഹം. ആർഎസ്എസ് പ്രചാരകരും പ്രവർത്തകരുമാണ് ഗവർണർ ഓഫീസ് നിയന്ത്രിക്കുന്നത്. മറ്റു രാഷ്ട്രീയ നേതാക്കളെ തകർക്കാൻ കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിക്കുകയാണ്. ബിജെപിയിതര സർക്കാരുകൾ ഭീഷണി നേരിടുന്നു. രാജ്യം വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിലേക്ക് നയിക്കപ്പെടുന്ന അവസ്ഥയിലാണ്.  സംഘപരിവാർ ശക്തികൾ ഇന്ത്യയെ ലോകരാജ്യങ്ങൾക്കുമുന്നിൽ തലകുനിക്കേണ്ട സ്ഥിതിയിലേക്ക്‌ തള്ളിവിട്ടിരിക്കുകയണെന്നും ഇ പി ജയരാജൻ പറഞ്ഞു. Read on deshabhimani.com

Related News