എൽഡിഎഫ് ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവന നൽകിയ നേതാവ്: ഇ പി ജയരാജൻ

ടി ശിവദാസ മേനോൻ


തിരുവന്തപുരം> ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തിപ്പെടുത്തുന്നതിന് വലിയ സംഭാവനയാണ് ടി ശിവദാസ മേനോൻ നൽകിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രത്സാവനയിൽ പറഞ്ഞു. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിച്ച് വികസിപ്പിക്കുന്നതിന് വലിയ സംഭാവനയാണ് ശിവദാസ മേനോൻ നൽകിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ രണ്ട് തവണ അദ്ദേഹം അംഗമായിരുന്നു. ഈ ഘട്ടത്തിൽ ജനങ്ങളുടെ താൽപര്യം സംരക്ഷിച്ചുകൊണ്ട് നയമ നിർമ്മാണങ്ങൾ നടത്തുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വാദഗതികൾ ഒന്നൊന്നായി ഖണ്ഡിച്ചുകൊണ്ട് ശിവദാസ മേനോൻ നടത്തുന്ന മറുപടി പ്രസംഗങ്ങൾ സഭാ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ ജനകീയ പ്രശ്നങ്ങളവതരിപ്പിക്കുന്നതിനും ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയത്. മുന്നണിയുടെ നയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ശിവദാസമേനോൻ  കാണിച്ച മാതൃക അനുകരണിയമാണെന്നും ഇ പി ജയരാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read on deshabhimani.com

Related News