ഗവർണർക്ക്‌ ആർഎസ്‌എസ്‌ രാഷ്‌ട്രീയം തലയ്‌ക്ക്‌ കയറി: ഇ പി ജയരാജൻ



നെടുമങ്ങാട്‌> ഗവർണർക്ക്‌ ആർഎസ്‌എസ് രാഷ്‌ട്രീയം തലയ്‌ക്ക്‌ കയറിയെന്ന്‌ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. ഗവർണർക്ക്‌ എന്തോ തകരാർ സംഭവിച്ചു. ഒരിക്കലും ചിന്തിക്കാൻ പാടില്ലാത്ത വഴികളിലൂടെയാണ്‌ അദ്ദേഹം സഞ്ചരിക്കുന്നത്‌. കേരളത്തിന്റെ വികസനം മുരടിപ്പിക്കുകയാണ്‌ ഗവർണർ. അക്രമരാഷ്ട്രീയത്തിൽ തൽപ്പരരായ കോൺഗ്രസ്‌ നേതൃത്വം സംസ്ഥാനത്ത്‌ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും ഇ പി പറഞ്ഞു. കർഷകസംഘം ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയധ്രുവീകരണം തീവ്രമാക്കി അധികാരം ഉറപ്പിക്കാനാണ്‌ രാജ്യത്ത്‌ ആർഎസ്‌എസ്‌ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശ്രമിക്കുന്നത്‌. കോർപറേറ്റ്‌–-വർഗീയ സഖ്യം ശക്തമാക്കി. ഇതിന്റെ ആപത്ത്‌ അനുഭവിക്കുക അധ്വാനവർഗമായിരിക്കും. കേന്ദ്രത്തിന്റെ കോർപറേറ്റ്‌ നയങ്ങൾ കൃഷിക്കാരെ കടക്കെണിയിലാക്കി. കൃഷിക്കാരെ കേന്ദ്രം സംരക്ഷിക്കുന്നില്ല. കോർപറേറ്റുകൾക്ക്‌ താൽപ്പര്യം ബിജെപിയെയാണ്‌. കോൺഗ്രസിനാകട്ടെ ലക്ഷ്യബോധമില്ല. അവരെ വിലയ്‌ക്കെടുക്കാൻ കഴിയുന്ന സ്ഥിതിയാണ്‌. അവസരവാദ രാഷ്ട്രീയമാണ്‌ യുഡിഎഫിന്റേത്‌. മുസ്ലിം സമുദായത്തിന്റെ താൽപ്പര്യമല്ല പോപ്പുലർ ഫ്രണ്ട്‌ സംരക്ഷിക്കുന്നത്‌. ന്യൂനപക്ഷ വർഗീയതയെ ഭൂരിപക്ഷ വർഗീയതയിലൂടെ നേരിടാനാകില്ല. വർഗീയതയ്‌ക്ക്‌ പരിഹാരം മതനിരപേക്ഷതയാണെന്നും ഇ പി പറഞ്ഞു. Read on deshabhimani.com

Related News