ഗവര്‍ണര്‍ ചെയ്യുന്നത് ആര്‍എസ്എസ് പ്രചാരകന്റെ ദൗത്യം: ഇ പി ജയരാജന്‍



തിരുവനന്തപുരം> ഗവര്‍ണര്‍ പദവിയിലിരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നത് ആര്‍ എസ് എസ് പ്രചാരകന്റെ ദൗത്യമെന്ന് എല്‍ഡിഎഫ്  കണ്‍വീനര്‍ ഇ പി ജയരാജന്‍.പ്രായത്തിനനുസരിച്ചുള്ള പക്വതയോ വിദ്യഭ്യാസത്തിനനുസരിച്ചുള്ള പാകതയോ ഒരു ഭരണ തന്ത്രജ്ഞന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്വബോധമോ ഒന്നും നിര്‍വഹിക്കാതെ അദ്ദേഹം എന്തൊക്കെയോ വിളിച്ചുപറയുന്നതായിട്ടാണ് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞതെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന് പറയാന്‍ പുതുതായി ഒന്നും തന്നെയില്ല... തൊണ്ണൂറ് വയസുകാരനായ ലോകപ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിനെയാണ് ഗവര്‍ണര്‍ തെരുവ് ഗുണ്ടാ എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന് എന്താണ് സംഭവിക്കുന്നതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് പോലും അറിയില്ലയെന്ന് ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരു ആര്‍ എസ് എസ് കാരനായി ഗവര്‍ണര്‍പോലുള്ള പദവിയിലിരിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ലെന്നും അപക്വമായ വികാരങ്ങള്‍ക്ക് അടിമപ്പെട്ടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളെല്ലാം ഇത്തരം ഒരു സ്ഥാനാതിരിക്കാന്‍ അദ്ദേഹം യോഗ്യനല്ലെന്ന് ഗവര്‍ണര്‍ വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കി. പറഞ്ഞ് പറഞ്ഞ് എന്തും പറയാമെന്നുള്ള നിലയിലേക്ക് ഗവര്‍ണര്‍ എത്തിച്ചേര്‍ന്നു. സാംസ്‌ക്കാരിക കേരളത്തിന് ഒട്ടും യോഗ്യനല്ല ആരിഫ് മുഹമ്മദ് ഖാന്‍ എന്ന ഗവര്‍ണര്‍. അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ള മാനസിക അസ്വാസ്ഥ്യം എന്താണെന്നുള്ളത് ബന്ധപ്പെട്ട ഭരണകര്‍ത്താക്കള്‍ അന്വേഷിക്കണം. ഗവര്‍ണര്‍ പദവിയില്‍ നിന്നും അദ്ദേഹം സ്വമേധയാ രാജിവെച്ച് പോകുന്നതാണ് നല്ലതെന്നും, ഈ നാടും നാട്ടുകാരും ജനങ്ങളും അതുതന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.   Read on deshabhimani.com

Related News