എൻഡോസൾഫാൻ പുനരധിവാസ കേന്ദ്രങ്ങളുടെ മാർഗരേഖാ രൂപീകരണത്തിന് ശിൽപ്പശാല: മന്ത്രി ആർ ബിന്ദു



തിരുവനന്തപുരം > കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിത മേഖലയിലെ മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങളുടെ മാർഗരേഖാ രൂപീകരണത്തിനായി സംസ്ഥാനതല ശിൽപ്പശാല സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മെയ് 24 രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ മന്ത്രി ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. കാസർഗോഡ് എൻഡോസൾഫാൻ ദുരിത ബാധിത മേഖലയിലെ ഭിന്നശേഷിക്കാരായവരുടെ സമഗ്രമായ പരിരക്ഷ ഉറപ്പാക്കുന്നതിനും എംസിആർസികളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും കെയർ പ്ലാൻ, എഡ്യൂക്കേഷൻ പ്രോഗ്രാം എന്നിവയ്ക്കാവശ്യമായ അസെസ്മെന്റ്, ഇവാല്യുവേഷൻ റിപ്പോർട്ട്, വിവിധ തെറാപ്പി സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള  വിശദമായ ചർച്ചകൾക്കും മാർഗ‌നിർദ്ദേശങ്ങൾക്കും ശില്‌പശാല രൂപം നൽകും. സാമൂഹ്യനീതി വകുപ്പ് ഡയറക്‌ടർ ചേതൻ കുമാർ മീണ ഐഎഎസ് അധ്യക്ഷത വഹിക്കുന്ന ശില്‌പശാലയിൽ  ഭിന്നശേഷി മേഖലയിലെയും വിദ്യാഭ്യാസ രംഗത്തെയും പ്രമുഖർ നടത്തുന്ന വിഷയാവതരണം, ശില്പശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ, രീതിശാസ്ത്രം വിഷയാവതരണം, പ്രത്യേക വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട കരിക്കുലം അവതരണം, MCRC കളുടെ പ്രവർത്തനവും ആവശ്യമായ സംവിധാനങ്ങളും, പ്രത്യേക വിദ്യാലയങ്ങളും കുടുംബശ്രീയും വിഷയാവതരണം എന്നിവയും ഉണ്ടായിരിക്കുന്നതാണെന്നും മന്ത്രി ഡോ ആർ ബിന്ദു വ്യക്തമാക്കി. Read on deshabhimani.com

Related News