കൈമാറാത്ത ഭൂമി എങ്ങനെ റദ്ദാക്കാനാകും; ചെന്നിത്തലയ്‌ക്ക് ഇപിയുടെ മറുപടി



കണ്ണൂര്‍ > ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ ഇഎംസിസിയ്ക്ക് ഭൂമി കൈമാറിയിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍. ഭൂമി കൊടുത്താലല്ലേ റദ്ദാക്കേണ്ട പ്രശ്‌നം വരികയുള്ളൂ. ചേര്‍ത്തല ഫുഡ് പാര്‍ക്കില്‍ നിബന്ധനകള്‍ പാലിച്ച് ആര് വന്ന് ഭൂമി ചോദിച്ചാലും കൊടുക്കും. ഇവിടെ നിബന്ധനകള്‍ ഇഎംസിസിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇഎംസിസി പണം അടയ്ക്കുകയോ അവര്‍ക്ക് ഭൂമി വിട്ടുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഇ പി പറഞ്ഞു. നിക്ഷേപകര്‍ മുന്നോട്ടുവരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ഇഎംസിസിയുടെ ആളുകള്‍ തന്റെയടുത്ത് വന്ന് പ്രോജക്ടിനെക്കുറിച്ച് സംസാരിച്ചു. പ്രതിപക്ഷ നേതാവിന്റെ അടുത്തുനിന്നാണ് തങ്ങള്‍ വരുന്നതെന്നാണ് അവര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിവാദമുണ്ടാക്കുകയാണ് ചിലരുടെ ലക്ഷ്യം. ആ ഗുഢോലോചനയ്ക്ക് സര്‍ക്കാര്‍ വഴങ്ങിക്കൊടുക്കില്ലെന്നും ഇ പി പറഞ്ഞു.   Read on deshabhimani.com

Related News