VIDEO - അതിരപ്പിള്ളിയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന കരകയറി; അഞ്ച്‌ മണിക്കൂർ നേരത്തെ പരിശ്രമം



ചാലക്കുടി > കനത്ത മഴയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട കാട്ടാന കരകയറി. രാവിലെമുതൽ കരയിലേക്ക് കയറാന്‍ സാധിക്കാതെ പുഴയില്‍ കുടുങ്ങി കിടക്കുകയായിരുന്നു ആന. പിള്ളപ്പാറ മേഖലയിൽ പുഴയുടെ നടുക്ക്‌ കുടുങ്ങിയ ആന അഞ്ച്‌ മണിക്കൂറിന്‌ ശേഷമാണ്‌ അക്കരെ തുരുത്തിൽ കയറിയത്‌. ഇവിടെനിന്നും പുഴയുടെ വീതികുറഞ്ഞ ഭാഗത്തുകൂടി കടന്ന്‌ ആന കാട്ടിലേക്ക്‌ കയറുകയായിരുന്നു. ചാലക്കുടി മേഖലയില്‍ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. ശകത്മായ ഒഴുക്കുള്ള പുഴ മുറച്ചുകടന്നാണ്‌ ആന ചെറിയ തുരുത്തിൽ കയറിയത്‌.   Read on deshabhimani.com

Related News