VIDEO - മലമ്പുഴയിൽ ഷോക്കേറ്റ് കുട്ടിയാന ചെരിഞ്ഞു

മലമ്പുഴയിൽ ഷോക്കേറ്റ്‌ ചരിഞ്ഞ കുട്ടിയാന. ഫോട്ടോ: പി വി സുജിത്‌


പാലക്കാട്>  മലമ്പുഴ ആനക്കല്ലില്‍ ഷോക്കേറ്റ്  കുട്ടിയാന ചരിഞ്ഞു. സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ മോട്ടോര്‍ പുരയില്‍ നിന്ന് ഷോക്കേറ്റാണ് ഏകദേശം മൂന്നു വയസുള്ള ആന ചരിഞ്ഞത്. ചൊവ്വ പുലര്‍ച്ചെയാണ് സംഭവം. അഞ്ച് ആനകളടങ്ങുന്ന സംഘത്തിലെ കുട്ടിയാന അപകടത്തില്‍ പെട്ടതോടെ മറ്റാനകള്‍ പ്രദേശത്തുനിന്ന് മാറാതെ നിന്നു. തള്ളയാന കുട്ടിയാനയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. വനംവകുപ്പ്  ഉദ്യോഗസ്ഥരെത്തി മറ്റ് ആനകളെ കാടുകയറ്റി.   പകല്‍ മൂന്നോടെ തൃശൂരില്‍ നിന്ന് വെറ്റിറിനറി സര്‍ജനെത്തി പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം സംസ്‌ക്കരിക്കും. സ്ഥിരമായി ആനശല്യമുള്ള പ്രദേശമാണ്. കര്‍ഷകരുടെ നെല്ലും റബ്ബറും വാഴയുമൊക്കെ സ്ഥിരമായി കാട്ടാനകള്‍ നശിപ്പിക്കാറുണ്ട്.   Read on deshabhimani.com

Related News