വൈദ്യുതി ലൈൻ പൊട്ടി അപകടമുണ്ടായാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി: ഹൈക്കോടതി



കൊച്ചി > വൈദ്യുതിലൈൻ പൊട്ടിവീണ്‌ ഇനി എന്തെങ്കിലും അപകടമുണ്ടായാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്‌ ഹൈക്കോടതി. മരിക്കുന്നവരുടെ 10 ലക്ഷം രൂപ നൽകിയിട്ട് എന്ത് കാര്യം. മനുഷ്യ ജീവൻ അമൂല്യമാണ്. അത് നഷ്ടപ്പെടാതിരിക്കാൻ ഗൗരവത്തോടെയുള്ള ഇടപെടലാണ് വേണ്ടതെന്നും കോടതി പറഞ്ഞു. വൈദ്യുതി ലൈൻ പൊട്ടിവീണുണ്ടാവുന്ന അപകടങ്ങൾ ആവർത്തിക്കരുതെന്ന ഉദ്ദേശത്തോടെ സ്വമേധയാ ഫയലിൽ സ്വീകരിച്ച ഹർജിയിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറെ ഹൈക്കോടതി കക്ഷി ചേർത്തു. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട ഉദ്യോഗസ്ഥൻ ആയതിനാലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇൻസ്പെക്ടറെ കക്ഷി ചേർത്തത്. അപകടങ്ങൾ ഒഴിവാക്കാൻ വേണ്ട പദ്ധതികൾ തയ്യാറാവുന്നുണ്ടെന്ന് കെഎസ്ഇബിയും സർക്കാരും കോടതിയെ അറിയിച്ചു. ഇത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. ആവശ്യമെങ്കിൽ പുറമെ നിന്നുള്ള വിദഗ്ദരുടെ സഹായവും തേടും. Read on deshabhimani.com

Related News