കർഷകസമരത്തെ അവഹേളിക്കാൻ ശ്രമം: എളമരം കരീം



ഗുരുവായൂര്‍ ഒരുകൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ച് കര്‍ഷക സമരത്തെ അവഹേളിക്കാനും തകര്‍ക്കാനും കേന്ദ്രസര്‍ക്കാർ ശ്രമിക്കുകയാണെന്ന്‌ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി. വഴിയോര ക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ഐക്യം തകര്‍ക്കാന്‍ വര്‍ഗീയ ചേരിതിരിവിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. ഇത്തരം കുടിലതകളെ ചെറുത്തും പോരാട്ടം സംഘടിപ്പിച്ചുമാണ് തൊഴിലാളികളും കര്‍ഷകരും മുന്നേറിയത്.   ഉദാരവൽക്കരണനയങ്ങള്‍ നടപ്പിലാക്കിയ രാജ്യങ്ങളിലെ ജനജീവിതം ദുരിതപൂര്‍ണമാണ്. കോവിഡ് കാലം ഇതിന് തെളിവാണ്. കോവിഡ് പ്രതിരോധമടക്കം ആരോഗ്യരംഗത്ത്‌ ലോകത്തിന് മാതൃകയായ പ്രവർത്തനം സംഘടിപ്പിക്കാൻ കേരളത്തെ പ്രാപ്തമാക്കിയത്  ശക്തമായ സര്‍ക്കാര്‍ ഇടുപെടലുകളാണ്. ഇന്ത്യയിൽ കർഷകരും തൊഴിലാളികളും ദരിദ്രരും എപ്പോള്‍വേണമെങ്കിലും കൊല്ലപ്പെട്ടേക്കാവുന്ന അവസ്ഥയിലേക്ക്‌ മാറിക്കഴിഞ്ഞു. കരിനിയമങ്ങള്‍ നടപ്പിലാക്കി ജനങ്ങളെ വലയ്‌ക്കുകയാണ്‌. അതിശനതിരായ ജനകീയ പോരാട്ടങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു കേന്ദ്രകമ്മിറ്റിയംഗം കെ കെ ദിവാകരൻ, ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News