ഉന്നത വിദ്യാഭ്യാസം നമ്പർ 1



തിരുവനന്തപുരം പൊതുവിദ്യാഭ്യാസ മേഖലയ്‌ക്കു പിന്നാലെ ഉന്നത വിദ്യാഭ്യാസ മേഖലയെയും കാലോചിതമായി നവീകരിച്ച്‌ ലോകോത്തരമാക്കുന്നതിനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്ക്‌ കൂടുതൽ വേഗം പകരും. കേരളത്തെ വിജ്ഞാന സമൂഹമായി രൂപാന്തരപ്പെടുത്തും. ഗവേഷണത്തിലും നൈപുണ്യ നിലവാരമുയർത്തലിലും നൂതന അക്കാദമിക പ്രോഗ്രാമുകൾ തയ്യാറാക്കും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ രൂപരേഖ ആവിഷ്കരിക്കും. നിർദിഷ്ട കേരള ലാംഗ്വേജ് നെറ്റ്‌വർക്ക് (കെഎൽഎൻ) വിജ്ഞാനത്തിന്റെ  ഭാഷയായി മലയാളത്തെ വികസിപ്പിക്കും. വ്യത്യസ്ത വിജ്ഞാനശാഖകളിൽ നിലവാരമുള്ള ഗവേഷണത്തിന്‌ 77 പേർക്ക്‌ ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ലഭിച്ച  നാക്‌ റാങ്കിങ്‌ പരിശോധിച്ചാൽ  ഉന്നതവിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയനേട്ടങ്ങൾ കാണാം. Read on deshabhimani.com

Related News