വിലപ്പോകില്ല, വിരട്ടലും 
തലക്കെട്ടുകളും



തിരുവനന്തപുരം രാഷ്‌ട്രീയ എതിരാളികളെ അപഹസിക്കാൻ ബിജെപിയുടെ കൈക്കോടാലിയായി അധഃപതിച്ച എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ അധികൃതർക്ക്‌ കിട്ടിയ കനത്ത തിരിച്ചടിയാണ്‌ തോമസ്‌ ഐസക്‌ തൽക്കാലം ഹാജരാകേണ്ടെന്ന ഹൈക്കോടതി തീരുമാനം. നോട്ടീസ്‌ അയച്ചത്‌ നിയമവിരുദ്ധമായാണെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്‌. അടിസ്ഥാനമേതുമില്ലാത്തതും അധികാരമില്ലാത്തതുമായ കാര്യങ്ങൾക്ക്‌ നോട്ടീസ്‌ അയച്ചും പ്രതിയെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചും ഇഡി നടത്തിക്കൊണ്ടിരിക്കുന്ന നാണംകെട്ട കളികളാണ്‌ പുറത്തായത്‌. നേതാക്കളെ മോശക്കാരാക്കി ചിത്രീകരിച്ച്‌ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി നടത്തുന്ന കുറുക്കുവഴികൾക്ക്‌ സ്വന്തം വിശ്വാസ്യത കളഞ്ഞ്‌ വാളെടുക്കുകയാണ്‌ ഇഡി. മറ്റു പല സംസ്ഥാനത്തിലും നേതാക്കളെ വരുതിക്കു നിർത്താൻ കഴിഞ്ഞിട്ടുമുണ്ട്‌. എന്നാൽ, സംസ്ഥാന വികസന താൽപ്പര്യംമാത്രം മുൻനിർത്തിയുള്ള പദ്ധതികളിൽ ഇല്ലാത്ത ക്രമക്കേട്‌ ആരോപിച്ച്‌ നടത്തുന്ന നാടകങ്ങളെ കേരളം ചോദ്യംചെയ്യുകയാണ്‌. കുറ്റം എന്തെന്ന്‌ പറയാത്ത അന്വേഷണപരമ്പരകൾ പാടില്ലെന്ന്‌ സുപ്രീംകോടതി ആവർത്തിച്ചു വ്യക്തമാക്കിയതാണ്‌. പ്രതിക്ക്‌ നോട്ടീസ്‌ അയച്ചു, ചോദ്യംചെയ്യാൻ വിളിപ്പിച്ചു, അറസ്റ്റുചെയ്യും, ക്രമക്കേടും അഴിമതിയും നടന്നു തുടങ്ങി വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുന്ന ഇഡി, ഹൈക്കോടതിയിൽ പറഞ്ഞത്‌ ‘സാക്ഷിയായാണ്‌ വിളിപ്പിച്ചത്‌,  സംശയം ചോദിക്കാനാണ്‌’ എന്നാണ്‌. ഈ ഇരട്ടത്താപ്പുതന്നെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു. സ്വർണക്കടത്തുകേസിന്റെ പേരിൽ മന്ത്രിയായിരിക്കെ കെ ടി ജലീലിനെ കുറ്റവാളിയെപ്പോലെ വാർത്തകളിൽ നിറച്ചത്‌ കേരളം മറന്നിട്ടില്ല. ഒടുവിൽ ജലീലിന്‌ എതിരായ ഒരു കേസിൽപ്പോലും സത്യമില്ലെന്ന വിവരമാണ്‌ പുറത്തുവന്നത്‌. ചില ഇഡി ഉദ്യോഗസ്ഥരുടെ ഫോണിൽനിന്നാണ്‌ സംഘപരിവാർ മാധ്യമസംഘങ്ങൾക്കും അവർ വഴി മറ്റുള്ളവർക്കും നുണവാർത്തകൾ ലഭിക്കുന്നതെന്നതും പരസ്യമായ രഹസ്യം. Read on deshabhimani.com

Related News