കോട്ടയം - ഇടുക്കി ജില്ലാ അതിർത്തിയിൽ നേരിയ ഭൂചലനം



ഈരാറ്റുപേട്ട > കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു.  പുലർച്ചെ 1:45 ന് ആണ് സംഭവം. കോട്ടയം ജില്ലയിൽ  തലനാട്  മേഖലകളിൽ വെള്ളിയാഴ്ച്ച രാവിലേ 1.48 ന്  ഒരു ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. വലിയ കല്ല് ഉരുണ്ടുപോകുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പറയുന്നു. ഇടുക്കിയിലെ സീസ്മോഗ്രാഫിൽ  രണ്ടു തവണ ചലനം രേഖപ്പെടുത്തിയതായാണ് പ്രാഥമിക വിവരം.  കുളമാവ് ഡാമിന്റെ 30 കിലോമീറ്റർ ചുറ്റളവിലാണ് ചലനം രേഖപെടുത്തിയത്. രാവിലേ 1.48, 1.50 സമയങ്ങളിലാണ് ഭൂചലനം ഉണ്ടായത്. Read on deshabhimani.com

Related News