തെക്കൻ ഇറാനിൽ ഭൂചലനം; ഗൾഫ് നാടുകളിൽ പരക്കെ പ്രകമ്പനം



അബുദാബി> തെക്കൻ ഇറാനിലെ  ബന്ദർഖാമിർ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളേയും ബാധിച്ചു. ബന്ദർഖാമിറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്‌ച പുലർച്ചെ യുഎഇ സമയം 1.32 നായിരുന്നു ഭൂചലനമുണ്ടായത്. യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇതിന്റെ പ്രകമ്പനം ഉണ്ടായതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തെ ഉദ്ദരിച്ച് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.ദുബായ്, ഷാർജ, ഉമ്മുൽഖുവൈൻ, അജ്‌മാൻ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളിൽ ഭൂചലന ഉണ്ടായതായി അനുഭവസ്ഥർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുകയുണ്ടായി. യുഎഇയിൽ ഒരിടത്തും ഭൂചലനം മൂലം യാതൊരു അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടെല്ലെന്നു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്താമാക്കി. സൗദി അറേബ്യാ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഇതേസമയം ഭൂചലനം ഉണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com

Related News