ദേശാഭിമാനി ആക്രമിച്ചത്‌ സതീശന്റെ അറിവോടെ : ഇ പി ജയരാജൻ



കൽപ്പറ്റ   പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ അറിവോടെയാണ്‌ ‘ദേശാഭിമാനി’ ഓഫീസ്‌  ആക്രമിച്ചതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. സതീശൻ അന്ന്‌ വയനാട്ടിലുണ്ട്‌. എംപി ഓഫീസിലെ മഹാത്മാഗാന്ധി ചിത്രം കോൺഗ്രസ്സുകാർ താഴെയിട്ട്‌ ചവിട്ടിപ്പൊട്ടിച്ച നാടകം വാർത്താസമ്മേളനത്തിൽ ദേശാഭിമാനി ലേഖകൻ തുറന്നുകാണിച്ചതിനാണ് ഓഫീസ്‌ ആക്രമിക്കാൻ ആളെ വിട്ടത്‌. ‘ദേശാഭിമാനി’ സന്ദർശിച്ചശേഷം വാർത്താലേഖകരോട്‌ സംസാരിക്കുകയായിരുന്നു ഇ പി. മാധ്യമപ്രവർത്തകർ രാഷ്ട്രീയ നേതാക്കളോട്‌ പല ചോദ്യങ്ങളും ചോദിക്കാറുണ്ട്‌. അതിന്‌ പക്വതയോടെ മറുപടി പറയുകയാണ്‌ പൊതുവേ ചെയ്യാറ്‌. എന്നാൽ, പ്രതിപക്ഷ നേതാവ്‌ പൊട്ടിത്തെറിച്ചു. ചോദിക്കുന്നയാളെ പിടിച്ചു പുറത്താക്കും എന്നാണ്‌ പറഞ്ഞത്‌.  അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും ശബ്ദമാണ്‌ സതീശനിൽനിന്ന്‌ ഉയർന്നത്‌. എംപി ഓഫീസിലെ അനിഷ്‌ട സംഭവങ്ങളെ സിപിഐ എമ്മും മുഖ്യമന്ത്രിയും എൽഡിഎഫും അപലപിച്ചതാണ്‌.  ഈ സന്ദർഭമുപയോഗിച്ച്‌ കോൺഗ്രസ് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയായിരുന്നെന്നും ഇ പി പറഞ്ഞു. Read on deshabhimani.com

Related News