കെപിസിസി പ്രസിഡന്റ്‌ ഏത്‌ കുറ്റവാളിയെയും രക്ഷിക്കാൻ ഇറങ്ങുന്നു; രാഷ്‌ട്രീയ പക്വത കാണിക്കണം: ഇ പി ജയരാജൻ



കണ്ണൂർ> കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻരാഷ്‌ട്രീയ പക്വത കാണിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻപറഞ്ഞു. ഏത്‌ കുറ്റവാളിയെയും രക്ഷിക്കാൻ ഇറങ്ങുകയാണ്‌ കെപിസിസി പ്രസിഡന്റ്‌. ഇത്‌ എത്രമാത്രം തെറ്റായ സന്ദേശമാണ്‌ സമൂഹത്തിന്‌ നൽകുന്നതെന്ന്‌ കോൺഗ്രസ്‌ പരിശോധിക്കണമെന്നും ഇപി പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്‌  സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴുതടച്ച അന്വേഷണത്തിലൂടെയാണ്‌ എകെജി സെന്റ ആകരമിച്ച കേസിലെ പ്രതിയെ പൊലീസ്‌ പിടികൂടിയത്‌. കെപസിസി പ്രസിഡന്റടക്കം പ്രതിക്ക്‌ കോൺഗ്രസിലെ ഉന്നതരുമായെല്ലാം ബന്ധമുണ്ട്‌. ഇത്തരം ആളുകളുമായാണ്‌ കെ സുധാകരന്‌ കൂടുതൽബന്ധം. കണ്ണൂരിൽപരീക്ഷിച്ച ക്രിമിനലിസം കെപിസിസി പ്രസിഡന്റായതോടെ സംസ്ഥാന വ്യാപകമാക്കുകയാണ്‌ സുധാകരൻ. നേതാവ്‌ അതിനനുസരിച്ച പക്വതയിലേക്ക്‌ ഉയരണം. ഡിസിസി ഓഫീസിൽബോംബുണ്ടാക്കുകയും ഹോട്ടലിൽബോംബെറിയുകയും ചെയ്‌ത ഡിസിസി പ്രസിഡന്റിൽനിന്ന്‌ ഒട്ടും മാറിയിട്ടില്ലെന്നാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവനകൾ തെളിയിക്കുന്നത്‌. ഇത്തരം അക്രമങ്ങളിൽനിന്ന്‌ പ്രവർത്തകരെ പിന്തിരിപ്പിക്കേണ്ടവരാണ്‌ അവരെ പ്രോത്സാഹിപ്പിക്കുന്നത്‌. കോൺഗ്രസിൽ എല്ലാവരും അത്തരക്കാരല്ല. അക്രമങ്ങളെ തള്ളിപ്പറയുന്ന ഗാന്ധിയൻ നിലപാടുള്ളവർ കോൺഗ്രസിൽ ഇപ്പോഴുമുണ്ട്‌. കെപിസിസി പ്രസിഡന്റിന്റെ ഇത്തരം നിലപാടുകൾക്കെതിരെ ഇത്തരക്കാർ ഉയർന്നുപ്രവർത്തിക്കണമെന്നും ഇപി പറഞ്ഞു.   Read on deshabhimani.com

Related News