ഇ പി ജയരാജനെ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ചത്‌ കെ സുധാകരൻ; സ്ഥിരീകരിച്ച്‌ ബി ആർ എം ഷെഫീർ



കൊച്ചി > ഇ പി ജയരാജനെ ട്രെയിനിൽ വെടിവച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ കെ സുധാകരന്റെ പങ്ക്‌ സ്ഥിരീകരിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ ബി ആർ എം ഷെഫീർ. ഇന്നലെ മനോരമ ന്യൂസ്‌ ചാനൽ ചർച്ചയിലാണ്‌ ഷെഫീർ കെ സുധാകരൻ തന്നെയാണ്‌ വെടിവയ്‌പിന്‌ പിന്നിലെന്ന്‌ പറഞ്ഞത്‌. "കെ സുധാകരനെ പറ്റി അറിയാന്‍ ഇ പി ജയരാജനോട് ചോദിച്ചാല്‍ മതി. ജയരാജനറിയാം സുധാകരന്‍ ആരാണെന്ന്. എങ്ങനെയുണ്ട് സുധാകരന്‍ എന്ന് ചോദിച്ചാല്‍ ജയരാജന്‍ പുറകിലൊന്ന് തടവി തരും. പിന്നിലെ മുടിയൊന്ന് നീക്കി തരും. കെ സുധാകരനോട്‌ കളിച്ചാൽ എങ്ങനെയിരിക്കുമെന്ന്‌ ജയരാജൻ പറഞ്ഞുതരും' - എന്നായിരുന്നു സിപിഐ എം പ്രതിനിധി ജെയ്‌ക്ക്‌ സി തോമസിനോട്‌ ഷെഫീറിന്റെ ഭീഷണി. 1995 ൽ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ആന്ധ്രയിലെ ഓംഗോളിൽ വച്ചാണ്‌ ഇ പി ജയരാജനുനേരെ വെടിവയ്‌പ്‌ ഉണ്ടാകുന്നത്‌. സുധാകരൻ ഏർപ്പാടാക്കിയ അക്രമികൾ തൊട്ടുമുന്‍പില്‍ വന്നു നിന്നു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ വെടിയേറ്റ ജയരാജനു പിന്നീടു ദീര്‍ഘകാലം ചികിത്സ വേണ്ടിവന്നു. അതുമായി ബന്ധപ്പെട്ടു ശ്വാസതടസ്സം ഇപ്പോഴുമുണ്ട്. കിടക്കുമ്പോൾ ശ്വാസം കിട്ടാൻ പ്രത്യേക ശ്വസനസഹായ യന്ത്രം വേണം. വെടിയുണ്ടയുടെ ചീള് കഴുത്തിൽ ഇപ്പോഴുമുണ്ട്‌. വെടിവച്ച ഉടന്‍ ട്രെയിനില്‍ നിന്നു ചാടിരക്ഷപ്പെട്ട ദിനേശ്, ശശി എന്നീ പ്രതികള്‍ പിന്നീടു പിടിയിലായി. Read on deshabhimani.com

Related News