ഇ ഹെല്‍ത്ത് സംവിധാനം : എട്ട്‌ മെഡിക്കല്‍ കോളേജിന്‌ 10.50 കോടി



തിരുവനന്തപുരം സംസ്ഥാനത്തെ എട്ട്‌  സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ ഹെൽത്ത് സംവിധാനം വിപുലീകരിക്കുന്നതിന് 10.50 കോടി രൂപയുടെ ഭരണാനുമതി. കോന്നി, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകൾ, ആലപ്പുഴ ഡെന്റൽ കോളേജ് എന്നിവയ്ക്കാണ് തുക. സംസ്ഥാനത്ത്  300 ആശുപത്രി ഇ ഹെൽത്ത് സംവിധാനത്തിലേക്ക് മാറി. അതിൽ 100 എണ്ണം ഈ സർക്കാരിന്റെ കാലത്താണ് നടപ്പിലാക്കിയത്. ശേഷിക്കുന്ന സർക്കാർ ആശുപത്രികളിൽ 300 എണ്ണത്തിൽ കൂടി ഇ ഹെൽത്ത്  പ്രവർത്തന സജ്ജമാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന്‌ മന്ത്രി വീണാ ജോർജ്‌ പറഞ്ഞു.   രോഗവിവരം മനസ്സിലാക്കൽ, വിവര വിനിമയം, പ്രാഥമിക, ദ്വിതീയ, തൃതീയ മേഖലകൾ തമ്മിലും സ്വകാര്യ പൊതുമേഖലകളും തമ്മിലുമുള്ള യോജിച്ച പ്രവർത്തനം, മെഡിക്കൽ രേഖകളുടെ കംപ്യൂട്ടർവൽക്കരണം എന്നിവയടക്കം പദ്ധതിയിൽ ഉൾപ്പെടുന്നു. Read on deshabhimani.com

Related News