വരുന്നു സംയോജിത തദ്ദേശഭരണ പരിപാലനം; ഫയലുകൾക്ക്‌ ക്വാറന്റൈനില്ല, നടപടി ഓൺലൈനിൽ



ഇത്‌ കോവിഡ്‌ കാലമാണല്ലോ. ക്വാറന്റൈനും കരുതലുംമൂലം സർക്കാർ ഓഫീസുകളിൽ പല ജീവനക്കാർക്കും എത്താനാകുന്നില്ല. അതുപോലെ ജനങ്ങൾക്കും അപേക്ഷയുമായി എത്താനും പരിമിതികൾ ഏറെ. എന്നാലിനി പഞ്ചായത്തുകളുടെ കാര്യത്തിൽ ഈ പേടി വേണ്ട. വീട്ടിലിരുന്നും നിങ്ങൾക്ക്‌ ഓൺലൈൻ വഴി അപേക്ഷ നൽകാം. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥന്‌ വീട്ടിലിരുന്ന്‌ തന്നെ ഫയൽ നോക്കാനും  നടപടിയെടുക്കാനും സൗകര്യം. ഇന്റലിജന്റ് ഇ ഗവേർണൻസ് സംവിധാനത്തിലൂടെയാണ്‌ കേരളം പുതിയ ചുവടുവയ്‌പ്പിലേക്ക്‌ കുതിക്കുന്നത്‌ .100 ദിന കർമ പരിപാടിയിൽ പ്രഖ്യാപിച്ച സംയോജിത തദ്ദേശ ഭരണ പരിപാലന പദ്ധതിയുടെ ആദ്യഘട്ടമാണ്‌ 150 പഞ്ചായത്തുകളിൽ പ്രാബല്യത്തിൽ വരുന്നത്‌. 28 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്‌ഘാടനം ചെയ്യും. ഇൻഫർമേഷൻ കേരള മിഷനാണ്‌  പദ്ധതിക്ക്‌ ആവശ്യമായ സോഫ്‌റ്റുവെയർ തയ്യാറാക്കിയത്‌. 200ൽ അധികം സേവനങ്ങൾ ഓൺലൈനായി  കൈകാര്യം ചെയ്യാൻ കഴിയും. ഫയൽ നടപടി പൂർത്തിയാകുന്ന മുറയ്‌ക്ക്‌ എസ്‌എംഎസ്‌വഴി അപേക്ഷകന് മറുപടിയും ലഭിക്കും. തിരുവനന്തപുരം ചെമ്മരുതി പഞ്ചായത്തിൽ പരീക്ഷിച്ച്‌ വിജയിച്ച സോഫ്റ്റ്‌വെയറാണ്‌ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്‌. Read on deshabhimani.com

Related News