യമിറ്റോ ഇന്റർനാഷണൽ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്തിൽ സമഗ്ര അന്വേഷണം നടത്തുക; ഡിവൈഎഫ്ഐ പ്രതിഷേധമാർച്ച് നടത്തി



കാലടി > പഴവർഗങ്ങളുടെ ഇറക്കുമതിയുടെ മറവിൽ വൻ ലഹരിക്കടത്ത് നടത്തി ഡി ആർ ഐ യുടെ പിടിയിലായ കാലടി സ്വദേശി വിജിൻ വർഗ്ഗീസിൻ്റെ യമിറ്റോ ഇൻറർനാഷണൽ എന്ന കാലടിയിലെ സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പഴം പച്ചക്കറി വ്യാപാരത്തിൻ്റെ മറവിൽ 1476 കോടിയുടെ ലഹരിക്കടത്ത് കേസിൽ മലയാളി യുവാവ് മുബൈയിൽ അറസ്റ്റിൽ. അയ്യമ്പുഴ അമലാപുരം സ്വദേശി കിലുക്കൻ വീട്ടിൽ വിജിൻ വർഗ്ഗീസാണ് പൊലീസ് പിടിയിലായത്. 198 കിലോഗ്രാം മെത്തും ഒൻമ്പത് കിലോഗ്രാം കൊക്കെയിനും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റിൻ്റെ അടിസ്ഥാനത്തിൽ വിജിൻ വർഗീസിൻ്റെ ഉടമസ്ഥതയിൽ കാലടി മലയാറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന യമിറ്റോ ഇൻർനാഷ്ണൽ ഫ്രൂട്ടസ് ഗോഡൗണിൽ വിജിലൻസും, എക്സൈസും ചേർന്നു പരിശേധാന നടത്തിയെങ്കിലും ഒന്നും കണ്ടത്താനായില്ല. മാർച്ചും ധർണ്ണയും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗ്ഗീസ് ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ലഹരിവിരുദ്ധ ക്യാമ്പയിനോടൊപ്പം ഈ നാടുമുഴുവൻ അണിചേരേണ്ടതിന്റെ ആവശ്യകതയാണ് ലഹരി വേട്ടയിലൂടെ വെളിവായതെന്നും, യെമിറ്റോ ഇന്റർനാഷണൽ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും,ലഹരി കടത്തിലുൾപ്പെട്ട മുഴുവൻ കുറ്റവാളികളെയും അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡൻറ് റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ സജേഷ് സി വി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News